പ. പൗലോസ് ദ്വിതീയൻ  ബാവ തിരുമേനിയുടെ അഞ്ചാം ഓർമ്മ പെരുന്നാൾ ആഘോഷിച്ചു

കുന്നംകുളം പ്രവാസികൾ പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ഓർമ്മപെരുന്നാൾ ആഘോഷിച്ചു
പരിശുദ്ധ പൗലോസ് ദ്വിതീയൻ  ബാവ തിരുമേനിയുടെ അഞ്ചാം ഓർമ്മ പെരുന്നാൾ കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ അഭിമുഖത്തിൽ ഗ്രിഗോറിയൻ തീർത്ഥാടന കേന്ദ്രമായ  ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലത്തിൽ വച്ച് സമുചിതമായ ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്ക്  ശേഷം നടന്ന അനുസ്മരണ സമ്മേളനം കുട്ടനാട് എംഎൽഎ ശ്രീ റെജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ആത്മീയ നേതൃത്തോടൊപ്പം  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ച പിതാവായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുന്നുകളും ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പ്രസിഡന്റ്   ശ്രീ പി സി സൈമൺ അധ്യക്ഷനായനായിരുന്നു. ഫുജൈറ ഇടവക വികാരി റവ ഫാ സന്തോഷ് സാമുവേൽ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. സഭയെ ദീർഘവീക്ഷണത്തോടെ നയിക്കുകയും സമൂഹത്തിൽ സ്നേഹത്തിന്റെയും  കരുണയുടെയും സാന്ത്വനത്തിന്റെയും  പ്രകാശമായി മാറിയ പിതാവായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ എന്ന് അദ്ദേഹം അനുസ്മരിച്ചു. തന്റെ സാന്നിധ്യം സൗരഭ്യമാക്കി മാറ്റുവാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടവക ട്രെസ്റ്റീ ശ്രീ ജേക്കബ് പാപ്പച്ചൻ,
 ശ്രീ അബ്രഹാം ജോസഫ്, ശ്രീമതി ജോസ്മി അബ്രഹാം, ശ്രീ പിൽജോ പുലിക്കോട്ടിൽ, ശ്രീ സിലിൻ സൈമൺ എന്നിവർ തിരുമേനിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു. സെക്രട്ടറി ജിനീഷ് വർഗീസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി സുജിത്ത് കൊച്ചു നന്ദിയും രേഖപ്പെടുത്തി. പെരുന്നാളോടനുബന്ധിച്ച് പ്രത്യേക ധൂപപ്രാർത്ഥനയും തീർത്ഥാടന സംഗമവും നേർച്ചയും ഉണ്ടായിരുന്നു.