ഓർമ്മക്കുറിപ്പ് മത്സരം വിജയികൾ
മലങ്കര സഭയുടെ നിഷ്കളങ്ക തേജസ്സ് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മ പെരുന്നാളോടനുബന്ധിച്ച് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നടത്തിയ ഓർമ്മക്കുറിപ്പ് മത്സരം
"എന്റെ ബാവ തിരുമേനി ' മത്സരത്തിൽ ശ്രീമതി ബിൻസി ജേക്കബ് ( കുമ്പഴ ) ഒന്നാം സ്ഥാനവും, ശ്രീ.എസ് മോഹൻദാസ് (വാവന്നൂർ ) രണ്ടാം സ്ഥാനവും, ശ്രീ എബി മാത്യു ( കൊഴുവല്ലൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
50ൽ പരം അംഗങ്ങൾ പങ്കെടുത്ത മത്സരം മികച്ച നിലവാരം പുലർത്തി. വിജയികളെയും പങ്കെടുത്ത എല്ലാ മത്സരാർത്ഥികളെയും പ്രത്യേകം അനുമോദിക്കുന്നു.
വിജയികൾക്ക് ഫിനിക്സ് എഞ്ചിനീയറിങ്, ഷാർജ സ്പോൺസർ ചെയ്യുന്ന ₹10,001/- ( ഒന്നാം സമ്മാനം) ₹5,001/- ( രണ്ടാം സമ്മാനം), ₹3,001/- (മൂന്നാം സമ്മാനം) രൂപയുടെ ക്യാഷ് പ്രൈസും ശില്പവും ജൂലൈ 20ന് ആർത്താറ്റ് അരമനയിൽ വച്ച് പരിശുദ്ധ കാതോലിക്കാ ബാവ സമ്മാനിക്കും. മത്സരത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച, ഞങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകിയ എല്ലാവർക്കും കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു. മത്സര വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ...

