പ. പൗലോസ് ദ്വിതീയൻ ബാവ സാന്ത്വന സ്പർശം അവാർഡ്

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ സാന്ത്വന സ്പർശം അവാർഡ്  റവ ഫാ.ഡേവിസ് ചിറമേലിന് സമ്മാനിച്ചു#
പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ഓർമ്മയ്ക്കായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന അഞ്ചാമത്  *സാന്ത്വന സ്പർശം അവാർഡ്*    പ്രശസ്ത സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനുമായ *റവ ഫാ  ഡേവിസ് ചിറമേലിന്* പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ സമ്മാനിച്ചു.
. ജാതിമത വർഗ്ഗ വർണ്ണ ഭേദമന്യേ സഹോദരന്റെ കണ്ണുനീരിനെ തുടക്കുവാനും അവരെ ചേർത്ത് പിടിക്കുവാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനും അച്ചൻ കാണിക്കുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. 50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്  കുന്നംകുളം അയ്യംപറമ്പ് ബേഥെൽ കുന്നിൽ  വെച്ച് നടന്ന പൊതുസമ്മേളനത്തിൽ  വെച്ചാണ് സമ്മാനിച്ചത്. പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ സ്മരണക്കായി നൽകുന്ന സാന്ത്വന സ്പർശം അവാർഡ് തനിക്കു ലഭിച്ച വലിയ അംഗീകരമാണെന്നും അത് തന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്നും ഡേവിസ് ചിറമേൽ അച്ചൻ അവാർഡ് സ്വീകരിച്ചുകൊണ്ട് മറുപടി പറഞ്ഞു..
സമ്മേളനത്തിൽ ബഹു കേരള ഗതാഗത മന്ത്രി ശ്രീ സി. പി. ജോൺ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. കുന്നംകുളം എംഎൽഎ ശ്രീ എ. സി മൊയ്തീൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ എ ജ്യോതിഷ് , വാർഡ് മെമ്പർ ശ്രീമതി തുഷാര സുബിഷ്, ഒ സി വൈ എം കേന്ദ്ര സെക്രട്ടറി ഫാ വിജു ഏലിയാസ്, ഫാ ഗീവർഗ്ഗീസ് തോലത്ത്, ശ്രീമതി മറിയം ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ സ്റ്റീഫൻ ജോർജ്, കുന്നംകുളം ഓർത്തഡോക്സ്‌ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ പി സി സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു