ഓർമ്മക്കുറിപ്പ് മത്സരം സമ്മാനദാനം
പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മ പെരുന്നാളോടനുബന്ധിച്ച് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നടത്തിയ ഓർമ്മക്കുറിപ്പ് മത്സരം
*"എന്റെ ബാവ തിരുമേനി '* മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിർവഹിച്ചു. കുന്നംകുളം ആർത്താറ്റ് കുന്നംകുളം ഭദ്രാസന ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്, കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ സ്റ്റീഫൻ ജോർജ്, കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി സി സൈമൺ, സെക്രട്ടറി ജിനിഷ് വര്ഗീസ് എന്നിവർ പങ്കെടുത്തു.
അമ്പതിൽപരം അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ ശ്രീമതി ബിൻസി ജേക്കബ് ( കുമ്പഴ, പത്തനംതിട്ട ) ഒന്നാം സ്ഥാനവും, ശ്രീ.എസ് മോഹൻദാസ് (വാവന്നൂർ ) രണ്ടാം സ്ഥാനവും, ശ്രീ എബി മാത്യു ( കൊഴുവല്ലൂർ, ചെങ്ങന്നൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ഫിനിക്സ് എഞ്ചിനീയറിങ്, ഷാർജ സ്പോൺസർ ചെയ്യുന്ന ₹10,001/- ( ഒന്നാം സമ്മാനം) ₹5,001/- ( രണ്ടാം സമ്മാനം), ₹3,001/- (മൂന്നാം സമ്മാനം) രൂപയുടെ ക്യാഷ് പ്രൈസും ശില്പവും നൽകി. വിജയികളെയും മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

