സെന്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയുടെ കൂദാശ
കുന്നംകുളം അയ്യംപറമ്പ് ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ഹൗസിംങ്ങ് പ്രോജക്ടിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നിർമ്മിച്ചു നൽകിയ പരിശുദ്ധ പൗലോസ് ദ്ദിതീയൻ സ്മാരക #സെന്റ് ഗ്രീഗോറിയോസ്# കുരിശുപള്ളിയുടെ കൂദാശ ജൂലൈ 20 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിലും കുന്നംകുളം ഭദ്രാസനനാധിപനും,KOPA രക്ഷാധികാരിയും, ഹൗസിംങ്ങ് പ്രോജക്ട് പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമികത്വത്തിലും നിർവ്വഹിച്ചു. കൂദാശയിൽ കേരള പൊതുഗതാഗത മന്ത്രി ശ്രീ. സിപി ജോൺ, ഈ വർഷത്തെ പരിശുദ്ധ പൗലോസ് ദ്വിതീയൻ സാന്ത്വന സ്പർശം അവാർഡ് ജേതാവ് റവ ഫാ ഡേവിസ് ചിറമേൽ , ശ്രീമതി മറിയം ഉമ്മൻ, ഓ സി വൈ എം കേന്ദ്രഭരവാഹികൾ, കുന്നംകുളം ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠർ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ആത്മീയ പ്രസ്ഥാനം ഭാരവാഹികൾ, കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ഭരണസമിതി അംഗങ്ങൾ, KOPA കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു

