യുഎഇയിൽ സന്ദർശനത്തിനെത്തിയ കുന്നംകുളം ഭദ്രാസന സെക്രട്ടറി
യുഎഇ സന്ദർശനത്തിനെത്തിയ കുന്നംകുളം ഭദ്രാസന സെക്രട്ടറി റവ ഫാ. ജോസഫ് ചെറുവത്തൂരിന് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ സ്വീകരണം നൽകി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രസിഡണ്ട് ശ്രീ പി സി സൈമൺ അധ്യക്ഷനായിരുന്നു. കുന്നംകുളം പൈതൃകം മുറുകെപ്പിടിച്ചുകൊണ്ട് സഭയ്ക്കും സമൂഹത്തിനും കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് ഫാദർ ജോസഫ് ചെറുവത്തൂർ അഭിപ്രായപ്പെട്ടു. കുന്നംകുളത്തെ ഏറെ സ്നേഹിച്ച പാമ്പാടി തിരുമേനിയുടെ അനുസ്മരണം ബഹുമാനപ്പെട്ട അച്ചൻ നിർവഹിച്ചു. പ്രസ്ഥാനത്തിന്റെ പ്രഥമ രക്ഷാധികാരി ആയിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സിനെയും യോഗം അനുസ്മരിക്കുകയുണ്ടായി. സെക്രട്ടറി ശ്രീ ജിനീഷ് വർഗീസ് ബഹുമാനപ്പെട്ട അച്ചനെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. പ്രസിഡണ്ട് ശ്രീ പി സി സൈമൺ ബഹുമാനപ്പെട്ട അച്ചനെ പൊന്നാടയണിയിച്ചു. ജോയിൻ സെക്രട്ടറി ശ്രീ ഗിവാസ് മോൻസി, ട്രഷറർ ശ്രീ എബ്രഹാം ജോസഫ്, ശ്രീ ഗീവർ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.