കുടുംബ സംഗമം
കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ യുഎഇ മേഖലയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ദുബായ് പോണ്ട് പാർക്കിൽ വച്ച് നടന്ന സംഗമം പ്രസിഡണ്ട് ശ്രീ പി സി സൈമൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ ജിനിഷ് വർഗീസ്, കൺവീനർമാരായ ശ്രീ സുജിത്ത് കൊച്ചു, ശ്രീ ഗിവാസ് മോൻസി എന്നിവർ നേതൃത്വം നൽകി. കുടുംബ സംഗമത്തിൽ കുട്ടികൾ അടക്കം നൂറോളം പേർ പങ്കെടുത്തു