ഓൺലൈൻ കവിത ആലാപന മത്സരം
കവിത ആലാപന മത്സരം
മലങ്കര സഭയുടെ നിഷ്കളങ്ക തേജസ്സ് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ രണ്ടാം ഓർമ്മ പെരുന്നാളോടനുബന്ധിച്ച് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പരിശുദ്ധ പിതാവിന്റെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കി ഓൺലൈൻ കവിത ആലാപന മത്സരം നടത്തുന്നു
മലങ്കരയുടെ മഹിതാചാര്യന്
കാവ്യാഞ്ജലി
നിബന്ധനകൾ
1. മത്സരത്തിന് പ്രായപരിധിയോ മത-സമുദായ വ്യത്യാസമോ ഇല്ല
2. പരിശുദ്ധ പൗലോസ് ദ്വിതിയൻ ബാവ തിരുമേനിയെക്കുറിച്ചുള്ള മലയാളത്തിലുള്ള കവിതകൾ ആയിരിക്കണം ആലപിക്കേണ്ടത്.
3. വീഡിയോകൾ 4 മിനിറ്റിൽ കൂടുതൽ പാടുള്ളതല്ല.
4. പശ്ചാത്തല സംഗീതം അനുവദനീയമല്ല
5. സ്വന്തമായി എഴുതിയതോ മറ്റുള്ളവർ എഴുതിയതോ ആയ കവിതകൾ ആലപിക്കാവുന്നതാണ്
6. ഒരു ടേക്കിൽ ഹൊറിസോണ്ടൽ രീതിയിലുള്ള വീഡിയോകൾ ആയിരിക്കണം അയച്ചു തരേണ്ടത്
7.നിലവാരമുള്ള വീഡിയോകൾ KOPA ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്.
8. കവിതകളുടെ ജനകീയ അംഗീകാരം കൂടി പരിഗണിച്ച് പ്രഗൽഭരായ വിധികർത്താക്കൾ ആയിരിക്കും വിജയികളെ തീരുമാനിക്കുക. 9.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
10.മത്സരത്തിന് ആവശ്യമായ ഭേദഗതി വരുത്തുവാൻ സംഘാടകസമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്
വീഡിയോകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : 30 ജൂൺ 2023
ഇമെയിൽ ID
kopaglobal@gmail.com
കൂടുതൽ വിവരങ്ങൾക്ക് :-
+91 9995533481
+971502195505