സാന്ത്വന സ്പർശം അവാർഡ്
സാന്ത്വന സ്പർശം അവാർഡ്
പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ തിരുമേനിയുടെ രണ്ടാം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പരിശുദ്ധ പിതാവിന്റെ ഓർമ്മയ്ക്കായി സാന്ത്വന സ്പർശം അവാർഡ് നൽകുന്നു.
ജാതിമതഭേദമന്യേ സാമൂഹിക മേഖലയിലോ ജീവകാരുണ്യ പ്രവർത്തനങ്ങളിലോ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാർത്ഥിയെയോ വിദ്യാർത്ഥി സമൂഹത്തെയോ ആയിരിക്കും അവാർഡിന് പരിഗണിക്കുന്നത്. 50,000/- രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
സെറിബ്രൽ പൾസി ബാധിച്ച തന്റെ സഹപാഠിയായ അനുഗ്രഹീനെ ഒരു രക്ഷിതാവ് എന്നവണ്ണം കരുതി പരിപാലിച്ച കോഴിക്കോട് സ്വദേശിയായ കുമാരി ഫാത്തിമ ബിസ്മിയാണ് കഴിഞ്ഞ വർഷത്തെ അവാർഡിന് അർഹയായത്.
അവാർഡിന് അർഹതയുള്ളവർ kopaglobal@gmail.com എന്ന് ഇമെയിൽ അഡ്രസ്സിൽ വിശദവിവരങ്ങൾ സഹിതം എൻട്രികൾ അയക്കാവുന്നതാണ്.
എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 30 ജൂൺ 2023
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
+919995533481
+971502195505