നീതിചൈതന്യ മഹിതാചാര്യൻ - കവിത
നീതിചൈതന്യ മഹിതാചാര്യൻ
മഹിതം മഹിതാചാര്യ സരണി
ശ്രേഷ്ഠം പുണ്യ ജീവിതം .
കുന്നംകുളത്ത് നിന്നുദിച്ചുയർന്ന്
മലങ്കരയുടെ മണിവിളക്കായി വിളങ്ങി -
പ്രകാശിച്ചൊരു ധർമ സാക്ഷി ...
കർമധീരനാം അരച ശ്രേഷ്ഠൻ
പൗലോസ് ദ്വിതീയൻ ബാവാ.
ഭക്തിയെ പൂകിനിന്ന ബാല്യവും,
ശാന്തമായൊഴുകിയ യൗവനവും ,
വ്രതസ്ഥമേന്മയാർന്ന പൗരോഹിത്യവും
ആർദ്രമാം മനമായി നിറവായി മാറി
കരുണ തൻ കനലായി
കരുതലിൻ നിറമർമമതായി
മലങ്കര മോറൻ പുണ്യ ബാവ .
സത്യം ധർമം പ്രാർത്ഥന നോമ്പും
ഭീയെന്യേ അജപാലന മികവും ,
കത്തിജ്വലിക്കും വിശ്വാസത്താൽ
സാക്ഷ്യം നൽകിയൊരരചൻ .
കറപുരളാത്ത ജീവിത ഘടിക്കാര -
സൂചികളെ നിഷ്ഠയാൽ ചലിപ്പിച്ച
നീതി സൂര്യ പ്രകാശിതൻ ബാവ.
നീതിയിലോട്ടം നിറപടിയാക്കി
ധ്യാനം മൗനം മനനം ചെയ്ത്
കതിരൊളി വീശിയ മഹിതാചാര്യൻ ...
ശ്ലൈഹീക മുദ്രിത സിംഹാസനമാം
മലങ്കരയാം സഭാഗാത്രത്തെ
പരിശോഭിച്ച് പനിനീർ നിറവാക്കിയ
ചൈതന്യ സൗധമീ മലങ്കരമോറാൻ .
പൂർവ്വസൂരികൾ പവിത്രമായി കാത്തൊരു
പൈതൃകം പേറുന്ന സിംഹാസനവും
പീതപതാകയും സ്വത്വബോധവും
കരുതുവാനഹോരാത്രം പ്രയത്നിച്ച്
കർമ്മവീഥിയിൽ മൗനലാഞ്ഛന വാരിവിതറിയ-
കന്നു പോയി മറഞ്ഞു മധ്യസ്ഥനായി
മലങ്കരയുടെ പൊൻപുലരിയാം ദ്വിതീയൻ ബാവ ...
രചന :- യൂഥിക