പിതൃ സ്മൃതി ഉദ്ഘാടനം
പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ - ദീർഘത്തോടെ സഭയെയും സമൂഹത്തെയും സേവിച്ച പിതാവ്
കുന്നംകുളം:- പരിശുദ്ധ പൗലോസ് ദ്വിതിയൻ ബാവ ദീർഘവീക്ഷണത്തോടെ സഭയെയും സമൂഹത്തെയും സേവിച്ച പിതാവാണെന്ന് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു കുന്നംകുളം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം പിതൃ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ വെച്ച് പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ അനുസ്മരണം സഭാ മാനേജിംഗ് കമ്മിറ്റി അംഗവും കോതമംഗലം മാർത്തോമൻ ചെറിയ പള്ളി വികാരിയുമായ വെരി റവ. അഡ്വ തോമസ് പോൾ റമ്പാൻ നിർവഹിച്ചു.
പിതാവിന്റെ ഓർമ്മയ്ക്കായി സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥിക്കും വിദ്യാർത്ഥി സമൂഹത്തിനും നൽകുന്ന സാന്ത്വന സ്പർശം അവാർഡ് കുമാരി റബേക്ക മത്തായി, കുന്നംകുളം ഭദ്രാസന വിദ്യാർത്ഥി പ്രസ്ഥാനം എന്നിവർക്ക് വിതരണം ചെയ്യുകയുണ്ടായി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് രണ്ടുപേർക്കും പങ്കിട്ടു.
പരിശുദ്ധ ബാവ തിരുമേനിയുടെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കി തയ്യാറാക്കിയ കവിത സമാഹാരം റവ ഫാ ഡോ സണ്ണി ചാക്കോക്ക് നൽകിക്കൊണ്ട് അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി പ്രകാശനം നിർവഹിച്ചു.
മലങ്കരയുടെ മഹിതാചാര്യന് കാവ്യാഞ്ജലി കവിത ആലാപന മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി. ശ്രീമതി ഷൈസി കെ സി ഒന്നാം സ്ഥാനവും കുമാരി ജയ്മി അന്ന ജോൺസൺ രണ്ടാം സ്ഥാനവും കുമാരി അഡ്ലീന തോമസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം ലഭിച്ച വിജയികൾക്ക് യഥാക്രമം 10,000/- 5000/-, 3000/-രൂപ ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മൊമെന്റോകൾ നൽകി അഭിനന്ദിക്കുകയുണ്ടായി
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, CASA എന്നീ സംഘടനകളുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി അഭിവന്ദ്യ .ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയെ ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി.
സമ്മേളനത്തിൽ റവ ഫാ ഡോ സണ്ണി ചാക്കോ, റവ ഫാ ബെഞ്ചമിൻ ഓഎസി, റവ ഫാ മാത്യൂസ് കെ ബാർസൗമ, റവ ഫാ ഐസക് ജോൺ , റവ ഫാ ഷിജു കാട്ടിൽ, റവ ഫാ ലൂക്ക് ബാബു, എബ്രഹാം ജോസഫ്, സുധീർ പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ജിനിഷ് വർഗീസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ബ്യൂട്ടി പ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു.