അഭയ ഭവൻ എന്ന വയോജന കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തന ധന രേഖരണത്തിന് ആരംഭം കുറിച്ചു

മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പുലിക്കോട്ടിൽ തിരുമേനിമാരുടെയും, ബസേലിയോസ് പൗലോസ് ദിതീയൻ കാതോലിക്ക ബാവായുടേയും സ്മരണ നിലനിർത്തി കോട്ടപ്പടി സി ഡി എം ഹോസ്പിറ്റൽ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിക്കുന്ന അഭയ ഭവൻ എന്ന വയോജന കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തന ധന ശേഖരണത്തിന് ആരംഭം കുറിച്ചു. അടുപ്പൂട്ടി സെന്റ് ജോർജ് ദേവാലയത്തിൽ വച്ച്  നടന്ന ചടങ്ങിൽ അഭയ ഭവൻ പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിക്കു ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ( കെ ഒ പി എ) ആദ്യ ധനസഹായം സമർപ്പിച്ചു. വെരി റവ. തോമസ് പോൾ റമ്പാൻ, വെരി റവ. ഫിലിപ്പോസ് റമ്പാൻ, അടുപ്പുട്ടി പള്ളി വികാരി ഫാ. ഗീവർഗീസ് വർഗീസ്, അഭയഭവൻ ഡയറക്ടർ ഫാ. ഷിജു കാട്ടിൽ, കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ സെക്രട്ടറി ജിനിഷ് വർഗീസ്, വൈസ് പ്രസിഡന്റ്‌ ബ്യൂട്ടി പ്രസാദ്,  ഭാരവാഹികളായ  രാജേഷ് ചെറുകുട്ടി, റ്റാനീഷ് വര്ഗീസ്,  ബിജു കൊള്ളന്നൂർ, സണ്ണി ചെറുവത്തൂർ എന്നിവർ സംബന്ധിച്ചു.