ഡോക്യൂമെന്ററി മത്സരം
ഡോക്യൂമെന്ററി മത്സരം
നിബന്ധനകൾ:-
1. പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ ജീവിതത്തെയും ദർശനങ്ങളെയും ആസ്പദമാക്കിയായിരിക്കണം ഡോക്യുമെന്ററി.
2. സഭാ സമുദായ വ്യത്യാസമില്ലാതെ വ്യക്തികളായോ സംഘടനകളായോ മത്സരത്തിൽ പങ്കെടുക്കാം.
3. ഡോക്യുമെന്ററിയുടെ ദൈർഘ്യം പരമാവധി 8 മിനിറ്റ് ആയിരിക്കും. ടൈറ്റിൽസ് & ക്രെഡിറ്റ്സ് ഇതിന്റെ സമയ ദൈർഘ്യത്തിൽ ഉൾപ്പെടുത്തുന്നതല്ല.
4. ഉചിതമായ ടൈറ്റിൽസ് മത്സരാർത്ഥികൾക്ക് തന്നെ നൽകാവുന്നതാണ്.
5. ഡോക്യുമെന്ററി MP4 ഫോർമാറ്റിൽ ആയിരിക്കണം. വീഡിയോ Full HD ratio ആയി വേണം അയക്കേണ്ടത്.
6. ഡോക്യുമെന്ററി ഇംഗ്ലീഷിലോ മലയാളത്തിലോ ചിത്രീകരിക്കാവുന്നതാണ്.
7. ചിത്രീകരണത്തിന് ആവശ്യമെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. പക്ഷേ ക്ലാരിറ്റി, ഫോർമാറ്റ് എന്നീ മാനദണ്ഡങ്ങൾ പുലർത്തിയിരിക്കണം.
8. കോപ്പി റൈറ്റ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സംഘാടകർ ഉത്തരവാദികളായിരിക്കില്ല.
9. ലഭിക്കുന്ന ഡോക്യുമെന്ററികൾ സോഷ്യൽ മീഡിയകളിൽ പ്രദർശിപ്പിക്കുവാനുള്ള പരിപൂർണ്ണ അധികാരം സംഘടനക്ക് ഉണ്ടായിരിക്കും.
10. ജനപ്രീതി ഒരു ഘടകം ആണെങ്കിലും വിദഗ്ധരായ വിധികർത്താക്കളുടെ പാനൽ ആയിരിക്കും വിജയികളെ നിശ്ചയിക്കുന്നത്. വിധികർത്താക്കളുടെതീരുമാനം അന്തിയുമായിരിക്കും.
11. മത്സരത്തിന് ആവശ്യമായ ഭേദഗതികൾ വരുത്തുവാൻ സംഘടന സമിതിക്ക് പരിപൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
അയക്കേണ്ട അവസാന തിയ്യതി 30 ജൂൺ 2024
അയക്കേണ്ട ഇമെയിൽ
kopaglobal@gmail.com
കൂടുതൽ വിവരങ്ങൾക്ക്
+91 9995533481
+91 9567984088
+971 502195505
www.kopa.co.in

