ശ്രീ റ്റാനിഷ് വർഗീസിനെ ആദരിച്ചു.
കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ഗാസയിൽ യുദ്ധമുഖത്ത് കഷ്ടം അനുഭവിക്കുന്നവർക്ക് ആതുര ശുശ്രൂഷ നൽകി തിരിച്ചെത്തിയ കമ്മിറ്റി മെമ്പർ ശ്രീ റ്റാനിഷ് വർഗീസിനെ ആദരിച്ചു.
പ്രസിഡന്റ് ശ്രീ പി സി സൈമൺ അധ്യക്ഷനായിരുന്നു.സെക്രട്ടറി ജിനിഷ് വര്ഗീസ്, ശ്രീ ഗീവർ ചെറിയാൻ, ശ്രീ പ്രബിൻ ജോസഫ്, ശ്രീ ഗിൽസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
യു എ ഇ ഗവർമെന്റ് ഗാസയിൽ യുദ്ധകെടുതിയിൽ ക്ലേശമനുഭവിക്കുന്നവരെ സഹായിക്കാനായി നിർമ്മിച്ച യു എ ഇ ഫീൽഡ് ഹോസ്പിറ്റലിൽ അംഗവൈകല്യം സംഭവിച്ചവർക്ക് ക്രിത്രിമ കൈകാലുകൾ നിർമിച്ചു നൽകുവാൻ പോയ സംഘത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്നു ശ്രീ റ്റാനിഷ് വര്ഗീസ്. ജോയിന്റ് സെക്രട്ടറി സുജിത് കൊച്ചു സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ ബ്യൂട്ടി പ്രസാദ് നന്ദിയും പറഞ്ഞു.

