സാന്ത്വന സ്പർശം അവാർഡ് റവ. സിസ്റ്റർ എൽസക്ക്

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ ഓർമ്മയ്ക്കായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്നാമത് സാന്ത്വന സ്പർശം അവാർഡിന് മഞ്ഞപ്ര മാർ ബസേലിയോസ് ബാലഭവന്റെ പ്രധാന ചുമതല വഹിക്കുന്ന റവ, സിസ്റ്റർ എൽസ അർഹയായി.
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി  ബാലഭവൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയായിരുന്നു സിസ്റ്റർ. അനാഥരായ പെൺകുഞ്ഞുങ്ങളെയും ആദിവാസി കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം അവർക്ക്  വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുവാനും സിസ്റ്റർ കാണിക്കുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായ ജൂറി വിലയിരുത്തി. 50000/- രൂപയും ശില്പവും അടങ്ങുന്ന അവാർഡ് ജൂലൈ 14 ഞായറാഴ്ച 11. 30ന്  കുന്നംകുളം ഭദ്രാസന അരമനയിൽ  വെച്ച് നടക്കുന്ന  അനുസ്മരണ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.