"പിതൃ സ്മൃതി" അനുസ്മരണ സമ്മേളനം

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ആത്മീയ സാന്നിധ്യം സഭയെ വഴി നടത്തുന്നു

പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ആത്മീയ സാന്നിധ്യം ഇന്നും സഭയെ വഴി നടത്തുന്നു എന്ന് അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ അനുസ്മരണ സമ്മേളനം "പിതൃ സ്മൃതി" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ യുകെ യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മുഖ്യപ്രഭാഷണം നടത്തി നിഷ്കളങ്കമായ പരിശുദ്ധ പിതാവിന്റെ  ഇടപെടലുകൾ ഓർമ്മയിൽ നിന്നും മായികയില്ലെന്ന് അദ്ദേഹം സ്മരിക്കുകയുണ്ടായി.
റവ ഫാ ഡോ സണ്ണി ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി.
സമ്മേളനത്തിൽ വച്ച് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പരിശുദ്ധ തിരുമേനിയുടെ സ്മരണാർത്ഥം നൽകുന്ന സാന്ത്വന സ്പർശം  അവാർഡ് പാലക്കാട് ജില്ലയിലെ മണ്ണപ്ര ബാലഭവന്റെ പ്രധാന ചുമതല വഹിക്കുന്ന സിസ്റ്റർ എൽസക്ക് നൽകുകയുണ്ടായി. 50,000/- രൂപയും ശില്പവും അടങ്ങുന്നതായിരുന്നു അവാർഡ്.
സമ്മേളനത്തിൽ വെച്ച് കോട്ടപ്പടിയിലെ അഭയ ഭവൻ വയോജനകേന്ദ്രത്തിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ച്  നടത്തിയ പരിശുദ്ധ പൗലോസ് ദ്തിയൻ ബാവ ഡോക്യുമെന്ററി മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും ഫിനിക്സ് എഞ്ചിനീയറിംഗ് സ്പോൺസർ ചെയ്ത  മൊമെന്റോയും  സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു.
പ്രവാസികളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള പൗലോസ്  ദ്വിതീയൻ എക്സലൻസ് അവാർഡും സമ്മേളനത്തിൽ വച്ച് വിതരണം ചെയ്തുകയുണ്ടായി.
മട്ടാഞ്ചേരി കൂനൻ കുരിശ് തീർത്ഥാടന കേന്ദ്രം മാനേജർ   വെരി റവ ബെഞ്ചമിൻ റമ്പാൻ, കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാദർ ജോസഫ് ചെറുവത്തൂർ, അഭയ ഭവൻ ഡയറക്ടർ ഫാദർ ഷിജു കാട്ടിൽ, ബഥനി സ്കൂൾ  മാനേജർ  ഫാദർ ബെഞ്ചമിൻ OIC, ബഥനി സ്കൂൾ പ്രിൻസിപ്പൽ  ഫാദർ യാക്കോബ് ഒഎസി, KOMA സെക്രട്ടറി ജിന്നി കുരുവിള, സാന്ത്വന സ്പർശം അവാർഡ് ജേതാവ് സിസ്റ്റർ എൽസ, ഡോക്യുമെന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജസ്റ്റിൻ തോമസ്  എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ജിനീഷ് വർഗീസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ബ്യൂട്ടി പ്രസാദ് നന്ദിയും രേഖപ്പെടുത്തി.
പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് പി സി സൈമൺ, രാജേഷ് ചെറുകുട്ടി, ഗിവാസ് മോൻസി,റ്റാനിഷ് വർഗീസ്, ബിജു കൊള്ളന്നൂർ,, ജിജോ രാജൻ, പ്രബിൻ ജോസഫ് എന്നിവരുടെ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകി.