KOPA ഗെറ്റുഗദർ
കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ ഗെറ്റുഗദർ ദുബായ് പോണ്ട് പാർക്കിൽ വെച്ച് നടത്തുകയുണ്ടായി. നമ്മുടെ കൂടിവരവിൽ ഏകദേശം 100 പരം അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി. കളികളും ചിരികളുമായി സൗഹൃദങ്ങൾ പുതുക്കുവാൻ തക്കവണ്ണം ഈ കൂടിവരവ് മുഖാന്തരമായി. പങ്കെടുത്തവർക്കും മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകുകയുണ്ടായി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കുന്നംകുളം പ്രദേശത്തുള്ള സംഘടനയുടെ അംഗങ്ങളുടെ ഒരു കൂടി വരവാണ് നടന്നത്. ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച ഏവരോടും പ്രത്യേകം നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു. പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് ശ്രീ പി സി സൈമൺ, സെക്രട്ടറി ശ്രീ ജിനീഷ് വർഗീസ്, കൺവീനർമാരായ ശ്രീ സുജിത്ത് കൊച്ചു, ശ്രീ ഗിവാസ് മോൻസി എന്നിവർ നേതൃത്വം നൽകി

