ദനഹാ പെരുന്നാൾ 2025
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദനഹാ പെരുന്നാൾ ഈ വർഷവും കുന്നംകുളം പൈതൃകത്തിൽ പിണ്ടിയിൽ ദീപം തെളിയിച്ച് അനുഗ്രഹപ്രദമായി ആചരിച്ചു. യേശു ക്രിസ്തുവിന്റെ മാമോദിസയുടെ പ്രതീകമായി നടത്തപ്പെടുന്ന ദനഹാ പെരുന്നാൾ പ്രകാശത്തിന്റെ പെരുന്നാൾ എന്നും അറിയപ്പെടുന്നു. ഇതോടനുബന്ധിച്ചു പിണ്ടിയിൽ മൺചിരാതുകൾ തെളിയിച്ച് ദേവാലയ അങ്കണം പ്രകാശ പൂരിതമാക്കി. കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലാണ് ദീപം തെളിയിക്കുന്നതിനും കുന്നംകുളത്ത് ദനഹ പെരുന്നാളിന് പരമ്പരാഗതമായി നൽകുന്ന പാച്ചോർ നേർച്ച നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്തത്.

