സാന്ത്വന സ്പർശം അവാർഡ് 2025

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ നാലാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ഈ വർഷം നൽകുന്ന സാന്ത്വനസ്പർശം അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു 
 ജാതിമതഭേദമന്യേ സാമൂഹിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാർത്ഥിയെയോ, വിദ്യാർത്ഥി  സമൂഹത്തെ യോ, വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കുന്നവരെയോ ആയിരിക്കും അവാർഡിന് പരിഗണിക്കുന്നത്
 50000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരിക്കും അവാർഡ്
 
 സെറിബ്രൽ പൾസി ബാധിച്ച തന്റെ സഹപാഠിയായ അനുഗ്രഹീനെ പഠന കാര്യങ്ങൾ സഹായിച്ചും ആവശ്യമായ പരിചരണങ്ങൾ നൽകിയും ഒരു രക്ഷിതാവ് എന്ന വണ്ണം പരിപാലിച്ച കോഴിക്കോട് സ്വദേശിയായ കുമാരി ഫാത്തിമ ബിസ്മിക്കാണ് പ്രഥമ സാന്ത്വന സ്പർശം അവാർഡ് ലഭിച്ചത് 

 രണ്ടാമത് സാന്ത്വന സ്പർശം അവാർഡ് വയനാട്ടിലെ ആദിവാസി മേഖലയിൽ അവരുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ കുമാരി റബേക്ക മത്തായിയും സാമൂഹ്യ ജീവകാരുണ്യ സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാർത്ഥി പ്രസ്ഥാനം കുന്നംകുളം മേഖലയും പങ്കിടുകയുണ്ടായി.

 പാലക്കാട് ജില്ലയിലെ മണ്ണപ്ര ബസേലിയോസ് ബാലഭവനിലെ പ്രധാന ചുമതല വഹിക്കുന്ന സിസ്റ്റർ എൽസക്ക് മൂന്നാമത് സാന്ത്വനസ്പർശം അവാർഡ് നൽകുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി അനാഥരായ പെൺകുഞ്ഞുങ്ങളെയും ആദിവാസി കുഞ്ഞുങ്ങളെയും സംരക്ഷിക്കുകയും അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ ഉന്നതയിലേക്ക് എത്തിക്കുവാൻ സിസ്റ്റർ കാണിച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അവാർഡിനായി തിരഞ്ഞെടുത്തത്. 

ഈ വർഷത്തെ അവാർഡിന് അർഹതയുള്ളവരുടെ എൻട്രികൾ  വിശദ വിവരങ്ങൾ സഹിതം ( വീഡിയോ/ മാധ്യമ റിപ്പോർട്ട്/ കിട്ടിയ അംഗീകാരങ്ങൾ/ തുടങ്ങിയവ) വ്യക്തികൾക്കോ സംഘടനകൾ മുഖേനയോ താഴെപ്പറയുന്ന ഇമെയിലിൽ ജൂൺ 30, 2025 നു മുൻപ് ലഭിക്കത്തക്ക രീതിയിൽ അയക്കേണ്ടതാണ് 
 kopaglobal@gmail.com

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

+91 9995533481
+91 9567984088
+971 502195505
+971 509839856
www.kopa.co.in