മലങ്കരയുടെ മഹിതാചര്യന് ഗാനാഞ്ജലി മത്സര വിജയികൾ
മലങ്കര സഭയുടെ നിഷ്കളങ്ക തേജസ്സ് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മ പെരുന്നാളോടനുബന്ധിച്ച് കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പരിശുദ്ധ പിതാവിന്റെ ജീവിതത്തെയും ദർശനത്തെയും ആസ്പദമാക്കി നടത്തിയ ഗാനാലാപന മത്സരം
മലങ്കരയുടെ മഹിതാചര്യന് ഗാനാഞ്ജലി മത്സരത്തിൽ ശ്രീമതി ജിനി കെ ജോർജ് ( എറണാകുളം) ഒന്നാം സ്ഥാനവും, ദിയ മേരി അലക്സ് (തിരുവല്ല) രണ്ടാം സ്ഥാനവും, ശ്രീമതി സിനി റെജി (കുന്നംകുളം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
40 പരം അംഗങ്ങൾ പങ്കെടുത്ത മത്സരം മികച്ച നിലവാരം പുലർത്തി. വിജയികളെയും പങ്കെടുത്ത എല്ലാ മത്സരാർത്ഥികളെയും പ്രത്യേകം അനുമോദിക്കുന്നു.
വിജയികൾക്ക് ഏദൻസ് ബിൽഡേഴ്സ് & ഡെവലപ്പേഴ്സ് സ്പോൺസർ ചെയ്യുന്ന ₹10,001/- ( ഒന്നാം സമ്മാനം) ₹5,001/- ( രണ്ടാം സമ്മാനം), ₹3,001/- (മൂന്നാം സമ്മാനം) രൂപയുടെ ക്യാഷ് പ്രൈസും ശില്പവും ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30pm ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടക്കുന്ന " പിതൃ സ്മൃതി" സമ്മേളനത്തിൽ സമ്മാനിക്കും. മികച്ച നിലവാരം പുലർത്തിയ ഗാനങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനവും മീറ്റിങ്ങിൽ വെച്ച് വിതരണം ചെയ്യും.

