കുരിശുപള്ളിയുടെ കട്ടിള വെപ്പ് ശുശ്രൂഷ

അയ്യംപറമ്പ് ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ഹൗസിംങ്ങ് പ്രോജക്ടിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ സ്പോൺസർ ചെയ്ത് നിർമ്മിക്കുന്ന കുരിശുപള്ളിയുടെ കട്ടിള വെപ്പ് ശുശ്രൂഷ  കുന്നംകുളം ഭദ്രാസനനാധിപനും, കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ രക്ഷാധികാരിയും, ഹൗസിംങ്ങ് പ്രോജക്ട് പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. ​ഗീവർ​ഗ്​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് നിർവ്വഹിച്ചു . കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ സ്റ്റീഫൻ ജോർജ്, വൈദിക സെക്രട്ടറി ഫാ ജോൺ ഐസക്, പ്രോജക്ട് ഡയറക്ടർ ഫാ ഗീവർഗീസ് തോലത്ത്, ഫാ അജിൻ ചാക്കോ, കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി സി സൈമൺ, കമ്മിറ്റി അംഗങ്ങളായ ശ്രീ ജോബി ജോസ്, ശ്രീ ബിനീഷ് ജോസ് സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ ഡോ കെ സി ലോഫ്സൺ, പ്രൊജക്റ്റ് കമ്മിറ്റി അംഗങ്ങളായ ശ്രീ പി യൂ ഷാജൻ, ശ്രീ പോളി കെ പി, മുൻ വാർഡ് മെമ്പർ ശ്രീ ബിജു കോലാടി, പ്രോജക്ട് എൻജിനീയർ ശ്രീ ജിജു ജോസ് എന്നിവർ പങ്കെടുത്തു.