പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ നാലാം ഓർമ്മ പെരുന്നാൾ ആചരിച്ചു.

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ തിരുമേനിയുടെ നാലാം ഓർമ്മ പെരുന്നാൾ  കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ യുഎഇയിലെ ഗ്രിഗോറിയൻ തീർത്ഥാടന കേന്ദ്രമായ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ആചരിച്ചു. കാരുണ്യത്തിന്റെ നീരുറവയായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീ യൻ ബാവ എന്ന്  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത  ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി റവ ഫാ സന്തോഷ് സാമുവൽ അനുസ്മരിച്ചു. ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ സമൂഹത്തിൽ അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തികൾ ഒട്ടനവധി പേർക്ക് സാന്ത്വനം നൽകിയെന്ന് അദ്ദേഹം  ഓർമിപ്പിച്ചു. ആത്മീയ തീഷ്ണതയോടും പ്രാർത്ഥനാ ജീവിതത്തോടും കൂടി തന്റെ ജീവന് തുല്യം സഭയെയും സമൂഹത്തെയും സ്നേഹിച്ച പിതാവായിരുന്നു പരിശുദ്ധ പൗലോസ് ദ്വിതീ യൻ ബാവ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  
 കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പി സി സൈമൺ അധ്യക്ഷനായിരുന്നു. ജനഹൃദയങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയ പിതാവായിരുന്നു പരിശുദ്ധ പൗലോസ്  ദ്വിതീ യൻ ബാവ തിരുമേനി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു  ഫുജൈറ ഇടവക സെക്രട്ടറി ശ്രീ ബിജുമോൻ സി ജെ, ട്രസ്റ്റി ശ്രീ ജേക്കബ് പാപ്പച്ചൻ, ശ്രീ തോമസ് പോൾ ദുബായ്, ശ്രീ രാജു ചെറുവത്തൂർ, ശ്രീ ജോബിൻ പുളിക്കൽ, ശ്രീ ആഗി ജോൺ, ശ്രീ ഫിലിപ്പ് മാത്യു, നിതിൻ കുര്യാക്കോസ് എന്നിവർ തിരുമേനി മായുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുകയുണ്ടായി. ശ്രീ നിനോ തമ്പാൻ  തിരുമേനി കുറിച്ച് ചിട്ടപ്പെടുത്തിയ മനോഹരമായ ഗാനം ആലപിക്കുകയുണ്ടായി.
 സെക്രട്ടറി ജിനീഷ് വർഗീസ് സ്വാഗതവും, ജോയിൻ സെക്രട്ടറി സുജിത്ത് കൊച്ചു നന്ദിയും രേഖപ്പെടുത്തി.
 യുഎഇയിലെ  വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുന്നംകുളം പ്രവാസികൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക അനുസ്മരണ പ്രാർത്ഥനയും നേർച്ചയും ഉണ്ടായിരുന്നു.